മാന്നാർ: പാവുക്കര തൃപ്പാവൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ 47-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് ആരംഭിക്കും. പത്തിയൂർ വിജയകുമാർ യജ്ഞാചാര്യനും ക്ഷേത്ര മേൽശാന്തി വാസുദേവ ശർമ്മ യജ്ഞ ഹോതാവും കരിമുട്ടം മുകുന്ദൻ, പള്ളിയ്ക്കൽ ബാബുരാജ് എന്നിവർ യജ്ഞപൗരാണികരും ആയിരിക്കും. ഇന്ന് രാവിലെ 7 ന് ഭദ്രദീപ പ്രതിഷ്ഠ നടക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ഭാഗവത പ്രഭാഷണം, 1ന് പ്രസാദം ഊട്ട്, വൈകിട്ട് 7 മുതൽ സമൂഹപ്രാർത്ഥന, യജ്ഞശാലയിൽ ദീപാരാധന എന്നിവ നടക്കും. 24 ന് 10.30 ന് രുക്മിണീ സ്വയംവരം, വൈകിട്ട് 5 മുതൽ സർവ്വൈശ്വര്യ പൂജ, 26 ന് രാവിലെ 10.25 ന് മൃത്യുഞ്ജയ ഹോമം, കുടുംബാർച്ചന, ഉച്ചക്ക് 2ന് ഭാഗവതപുരാണ സംഗ്രഹം, തുടർന്ന് അവഭൃഥസ്‌നാന ഘോഷയാത്ര തൃക്കുരട്ടി സേവാസമിതിയുടെയും കുരട്ടിശ്ശേരി മഹാദേവ സേവാ സമിതിയുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തൃപ്പാവൂർ ക്ഷേത്രത്തിൽ എത്തിച്ചേരും.