കുട്ടനാട്: കുട്ടനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ടോയ്ലറ്റ് നിർമ്മിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു. താലൂക്കിലെ പ്രധാന ഓഫീസുകൾക്ക് പുറമേ,​ എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം, സബ് ട്രഷറി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ,​ ചമ്പക്കുളം വില്ലേജ് ഓഫീസ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രസിഡന്റ് ഡി. തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഗസ്റ്റിൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.ശശീധരൻ, കെ.മുരളി, ബി.ഹരികുമാർ, എ.എസ്. സിന്ധുമോൾ എന്നിവർ സംസാരിച്ചു.