ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ,പെരുമ്പള്ളി, രാമഞ്ചേരി എന്നീ പ്രദേശങ്ങളിൽ കടലാക്രമണം തടയുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകി. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, സി.പി.എം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം ജി. ബിജുകുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.മുത്തുക്കുട്ടൻ, വി.ബിനീഷ്ദേവ് എന്നിവർസംഘത്തിൽ ഉണ്ടായിരുന്നു.