ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്തും കേരള യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 20,21,22 തീയതികളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിന്ന് വിളംബരറാലി ആരംഭിക്കും. 3.30 ന് മുതുകുളം കെ.വി.സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡംഗം അഡ്വ.ആർ.രാഹുൽ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡംഗം എസ്.ദീപു മുഖ്യ പ്രഭാഷണം നടത്തും. നാല് വേദികളിൽ നടക്കുന്ന കലാകായിക മത്സരങ്ങൾ 22 ന് സമാപിക്കും. 22 ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും കേരള ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡംഗം ടി.ടി.ജിസ്മോൻ മുഖ്യപ്രഭാഷണം നടത്തും.