ഹരിപ്പാട്: 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി 2 പേർ പിടിയിൽ. ആറാട്ടുപുഴ രാമൻചേരി അശ്വതി ഭവനത്തിൽ അനിൽ (55), മുതിരപ്പറമ്പിൽ പ്രദീപ് (58) എന്നിവരെയാണ് വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ചാരായവും വാറ്റുപകരണങ്ങളും സഹിതം എക്സൈസ് സംഘം പിടികൂടിയത്. അസി.എക്സൈസ് ഇൻസ്പെക്ടർ അജീബിന്റെ നേതൃത്വത്തിലുളള സംഘത്തിൽ എ.ഇ. ഐ ഗ്രേഡ് എം.സി.ബിനു, സി.ഇ.ഒ മാരായ റ്റി.ജിയേഷ്, സനൽ, സിബി രാജ്, ജോൺസൺ ജേക്കബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി, എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ് എന്നിവരും ഉണ്ടായിരുന്നു.