മാവേലിക്കര: ആധാരം എഴുത്ത് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് കൺവെൻഷൻ നഗരസഭ കൗൺസിലർ കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കൃഷ്‌ണപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.ശ്രീനിവാസൻ, ട്രഷറർ പി.ജെ.രാജേന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി എം.പി.മധുസൂദനൻ, ജില്ലാ സെക്രട്ടറി വൃജേഷ് കുമാർ, യമുന, സിന്ധു, രാജേശ്വരി, സ്മിത ഹരികുമാർ എന്നിവർ സംസാരിച്ചു.