മാവേലിക്കര: കൈത്താങ്ങ് സേവാ ഗ്രാമം ആൻഡ് പാലിയേറ്റീവ് കെയറും നെഹ്റു യുവകേന്ദ്ര ആലപ്പുഴയും സംയുക്തമായി ലഹരിക്കെതിരെ കവചം എന്ന പേരിൽ ബോധവത്കരണ ക്ലാസ് നടത്തി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു അനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ.വർഗീസ് പോത്തൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നയിച്ചു. കൈത്താങ്ങ് സേവാ ഗ്രാമം വനിതാ വിഭാഗം ചെയർപേഴ്സൺ മറിയാമ്മ രഞ്ജി അധ്യക്ഷയായി. യോഗത്തിൽ സരിത സ്വാഗതം പറഞ്ഞു. രാജേഷ് ഉണ്ണിച്ചേത്ത്, മോഹനൻ നെയ്യാത്ത്, ശിവദാസൻ പിള്ള, ഭാസ്കർ പിള്ള, സിന്ധു, രമ, വത്സല എന്നിവർ സംസാരിച്ചു.