മാന്നാർ: 2023-24 അദ്ധ്യയനവർഷത്തിൽ കേരള, സി.ബി.എസ്.ഇ, ഐ.സി.എസി സിലബസുകളിൽ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന സഹകരണ പുരസ്‌ക്കാരം ലഭിക്കുന്നതിനുള്ള അപേക്ഷ ബാങ്ക് ഹെഡാഫീസിൽ സമർപ്പിക്കണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാർത്ഥിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, രക്ഷകർത്താവിന്റെഅംഗത്വ നമ്പർ, മൊബൈൽ നമ്പർഎന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.