photo

ചേർത്തല: ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഡോ.ആർ.ആർ.നായർ അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജി. പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ബീന നടേശ്, കെ.ജി.ജഗദീശൻ, ഡോ.പല്ലവി, പി.ജെ.ജോസഫ്, സുനിൽ വർഗീസ്, ആർ.മനോഹരൻ,മേബിൾ ജോൺകുട്ടി, ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു സ്വാഗതവും ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു.