
ചേർത്തല: സാബർമതി സാംസ്‌കാരിക വേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാ സംഗമവും എസ്.എൽ പുരം രംഗകല ഓഡിറ്റോറിയത്തിൽ സംവിധായകനും നടനുമായ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്തു. സംസ്‌കാരിക വേദി സംസ്ഥാനപ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. അംബേദ്കർ അവാർഡ് ജേതാവ് കെ.ആർ.കുറുപ്പ്, ലോകകവി സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എഴുത്തുകാരൻ ബി.ജോസുകുട്ടി, ഡോ.ഫിലിപ്പോസ് തത്തംപള്ളി,ഡോ. ബിനി അനിൽകുമാർ എന്നിവർക്ക് സാബർമതി സാഹിത്യ പ്രതിഭാ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ഇരുപതോളം എഴുത്തുകാരെ ആദരിച്ചു. മീനാക്ഷിയമ്മ,അജിത അഴീക്കൽ, ലവ് ലി ഷാജി തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം ക്രിസ്മസ് സന്ദേശം നൽകി. കോ–ഓർഡിനേറ്റർ രാജുപള്ളിപ്പറമ്പിൽ,രവി പാലത്തിങ്കൽ, എം.ഇ.ഉത്തമക്കുറുപ്പ്,കെ.ആർ.കുറുപ്പ് മാരാരിക്കുളം,ഗോപികാ രംഗൻ,കലവൂർ വിജയൻ,ആശ കൃഷ്ണാലയം,കരപ്പുറം രാജശേഖരൻ,ബീന കുറുപ്പ്,ബിനി രാധാകൃഷ്ണൻ, ദിലീപ് കുമാർ, ജെയിംസ് ജോൺ,നിമ്മി അലക്സാണ്ടർ,എച്ച്.സുധീർ എന്നിവർ സംസാരിച്ചു.