ആലപ്പുഴ: പരാതി പരിഹരിക്കുന്നതിനായി ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ 23 വരെ സമർപ്പിക്കാം. അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകൾ എന്നിവ വഴിയോ karuthal.kerala.gov.in എന്ന പോർട്ടലിലൂടെയോ അപേക്ഷകൾ നൽകാം. ജില്ലയിൽ ജനുവരി മൂന്നു മുതൽ 13 വരെയാണ് പരാതി പരിഹാര അദാലത്തുകൾ. 3ന് ചേർത്തല,4ന് അമ്പലപ്പുഴ,6ന് കുട്ടനാട്, 7ന് കാർത്തികപ്പള്ളി,9ന് മാവേലിക്കര, 13ന് ചെങ്ങന്നൂർ
എന്നിങ്ങനെയാണ് അദാലത്തുകൾ.