ആലപ്പുഴ: ജില്ലാ കേരളോത്സവം 26 മുതൽ 29 വരെ അമ്പലപ്പുഴയിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല കേരളോത്സവത്തിന്റെ അവസാനഘട്ട സംഘാടകസമിതി യോഗം ചേർന്നു. കായിക മത്സരങ്ങൾ 26, 27, 28 തീയതികളിൽ വിവിധ വേദികളിലും കലാമത്സരങ്ങൾ 28, 29 തീയതികളിലുമാണ്.
അഞ്ച് വേദികളിലായാണ് കലാമത്സരങ്ങൾ. അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസിലാണ് പ്രധാന വേദി. അമ്പലപ്പുഴ ജി.എൽ.പി.എസ്, ഗവ. മോഡൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. സ്റ്റേജിതര മത്സരങ്ങൾ ഗവ. മോഡൽ എച്ച്.എസ്.എസിൽ നടക്കും. ജില്ലാതല കേരളേത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് 29ന് വൈകിട്ട് 3.30ന് കച്ചേരിമുക്ക് മുതൽ അമ്പലപ്പുഴ ഗവ. ജി.എച്ച്.എസ്.എസ് വരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും.

കായികമത്സരങ്ങളും വേദികളും

 അത്ലറ്റിക്സ്, ത്രോ : 26ന് കാർമൽ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്

 വോളിബോൾ : 26ന് വണ്ടാനം ടി.ഡി.എം.സി മൈതാനം

 ബാസ്‌കറ്റ് ബോൾ: 26ന് പുന്നപ്ര ജ്യോതി നികേതൻ സ്‌കൂൾ

 കളരിപ്പയറ്റ് : 26ന് പുന്നപ്ര എൻ.എസ്.എസ് ഓഡിറ്റോറിയം

 കബഡി, വടംവലി : 26ന് ഗവ. അംബേദ്കർ റസിഡൻഷ്യൽ സ്‌കൂൾ

 ചെസ് മത്സരം : 27ന് പറവൂർ പബ്ലിക് ലൈബ്രറി

 നീന്തൽ, പഞ്ചഗുസ്തി : 27ന് ആലപ്പുഴ രാജാകേശവദാസ് നീന്തൽക്കുളം

 ക്രിക്കറ്റ്, ഫുട്ബോൾ : 27, 28 തീയതികളിൽ യഥാക്രമം കാർമൽ എൻജിനീയറിംഗ് കോളേജ്, വണ്ടാനം ടി.ഡി.എം.സി മൈതാനം

 ഷട്ടിൽ ബാഡ്മിന്റൺ : 27, 28 തീയതികളിൽ അമ്പലപ്പുഴ വിജയലക്ഷ്മി ഇൻഡോർ സ്റ്റേഡിയം