arrattukadv

ആലപ്പുഴ : നഗരത്തിലെ കനാൽ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട

പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. എ.എസ് കനാലിന് കുറുകെയുള്ള വെള്ളപ്പള്ളി, പോപ്പി, ആറാട്ടുവഴി പാലങ്ങളും മാതാസ്‌കൂൾ ഭാഗത്തെ നടപ്പാലവും നിർമ്മിക്കാനാണ് പദ്ധതി. ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിൽ 38 കോടി രൂപയാണ് രണ്ടാംഘട്ടത്തിനായി വകയിരുത്തിയിട്ടുള്ളത്. ആലപ്പുഴ -ചേർത്തല കനാൽ, നഗരത്തിൽ കാപ്പിത്തോടിന്റെ അമ്പലപ്പുഴ വരെയുള്ള ഭാഗം എന്നിവയുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുകയാണ് കനാൽ നവീകരണത്തിന്റെ ലക്ഷ്യം.

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം

1.കഴിഞ്ഞ ഏപ്രിലിൽ മൂന്ന് പാലങ്ങളുടെയും നിർമ്മാണം ആരംഭിച്ചെങ്കിലും ബണ്ട് കെട്ടി വെള്ളവറ്റിച്ച് അടിഭാഗത്തെ കോൺക്രീറ്റ് ജോലികൾ തുടങ്ങാനിരിക്കവെ

ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ ബണ്ട് പൊട്ടിച്ചുവിടുകയായിരുന്നു

2.ആറാട്ടുവഴി പാലത്തിന്റെ ബണ്ട് നിർമ്മാണം 25 പൂർത്തിയാക്കും. അടുത്ത15 നുള്ളിൽ അടിഭാഗത്തെ ആദ്യ കോൺക്രീറ്റിംഗ് പൂർത്തിയാക്കും. പോപ്പി പാലത്തിന്റെ ബണ്ട് നിർമ്മാണം 15 നുള്ളിൽ പൂർത്തിയാക്കി അടിഭാഗത്തെ കോൺക്രീംഗ് നടത്തും

3.ആറാട്ടുവഴി, പോപ്പി പാലങ്ങളുടെ നിർമ്മാണം മേയ് 15 നുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വെള്ളപ്പള്ളി പാലത്തിന്റെ നിർമ്മാണം ജനുവരി പകുതിയോടെ പൂർത്തിയാകും

4. മറ്റ് രണ്ട് പാലങ്ങളുടെയും ബണ്ട് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഈ പാലങ്ങൾ പൂർത്തിയായ ശേഷമായിരിക്കും നടപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുക. എന്നാൽ,​ എ എസ് കനാലിലെ പോള കലവൂർ വരെ പൂർണ്ണമായി നീക്കിയെങ്കിലും ഇപ്പോഴും നീരൊഴുക്ക് തടസപ്പെട്ട അവസ്ഥയിലാണ്

പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഇരുപാലങ്ങളുടെയും നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും

- കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജി.എം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ

രണ്ടാംഘട്ടം

ചെലവ്: 38കോടി