
അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ എസ്. ഡി .വി ഗവ. യു. പി സ്കൂളിനുള്ള വിദ്യാദീപം പദ്ധതി കൈമാറ്റം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ പ്രജിത്ത് കാരിക്കൽ , ലേഖാമോൾ സനിൽ, റസിയ ബീവി , യു .എം. കബീർ , സുനിത പ്രദീപ് , അദ്ധ്യാപക പ്രതിനിധി ടി.ജെ. മെർവിൻ , എം.എം.സി ഭാരവാഹികളായ ആർ. സജിമോൻ ,എസ്.സുനീർ , സീന മനോജ് ,ശാലിനി സ്വരാജ് ,ആർ.ദർശന , എച്ച്.സോഫിയ തുടങ്ങിയവർ പ്രസംഗിച്ചു. പ്രഥമാധ്യാപിക എ. നദീറ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി നന്ദിയും പറഞ്ഞു.