ആലപ്പുഴ: ക്രിസ്മസ് വിപണിയിൽ അവശ്യസാധനങ്ങളുടെ കമ്പോള വില വർദ്ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. പരിശോധന വേളയിൽ സ്റ്റോക്ക് രജിസ്റ്റർ, വിലവിവരപ്പട്ടിക, ഭക്ഷ്യധാന്യങ്ങളുടെ കാലാവധി തീയതി, ഭക്ഷ്യോൽപ്പന്നങ്ങളുടെ ഗുണനിലവാരം, അളവ് തൂക്കം തുടങ്ങിയവ നേരിട്ട് പരിശോധിച്ച് ക്രമക്കേട് കണ്ടെത്തുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.