
ആലപ്പുഴ: സമയദോഷം കൊണ്ടാകാം മന്ത്രിസ്ഥാനം വൈകുന്നതെന്ന് തോമസ്.കെ.തോമസ് എം.എൽ.എ. സമയം ശരിയാകുമ്പോൾ എല്ലാം ശരിയാകുമെന്ന് മന്ത്രിസ്ഥാനം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. മുഖ്യമന്ത്രിയുമായി പ്രശ്‌നങ്ങളില്ല. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എ.കെ.ശശീന്ദ്രൻ സീനിയറായതുകൊണ്ടാണ് അദ്ദേഹത്തിന് ആദ്യ രണ്ടരവർഷ ടേം നൽകിയത്. അത് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനമായിരുന്നു. തോമസ് ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് പലരും ആള് കളിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.