ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാന്റെ കൊലപാതകക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ വിചാരണ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി മൂന്ന് ജഡ്ജി എസ്.അജികുമാർ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ രണ്ടുമുതൽ ആറുവരെയുള്ള പ്രതികളുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്പെഷ്യ പ്രോസിക്യൂട്ടർ പി.പി.ഹാരീസ് ഹാജരായി.