മാവേലിക്കര- സേവാഭാരതി മാവേലിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാസ്ക്കര സ്മൃതിയിൽ ഇന്ന് രാവിലെ 10 മുതൽ കനിവ് 2024 സംഘടിപ്പിക്കും. ശ്രീകണ്ഠപുരം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.രവിശങ്കർ ഉദ്ഘാടനം നിർവ്വഹിക്കും. സേവാഭാരതി പ്രസിഡന്റ് ആർ.പി.ബാലാജി അദ്ധ്യക്ഷനാകും. ഫാ.ഡോ.സ്റ്റീഫൻ കുളത്തുംകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. പി.ഉണ്ണിക്കൃഷ്ണൻ സേവാ സന്ദേശം നൽകും. കൃത്രിമക്കാൽ നൽകൽ ദേശീയ സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഡോ.എസ്.സതീഷ് കുമാർ നിർവ്വഹിക്കും. പ്രൊഫ.കെ.ചന്ദ്രശേഖരൻ നായർ പുതിയ പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നിർവ്വഹിക്കും. ഡേറ്റാടെക് എം.ഡി ജെ.നിസറുദ്ദീൻ, സൗപർണ്ണിക ഹോം സെന്റർ എം.ഡി എൻ.പുഷ്പാകരൻ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി.ശ്രീജിത്ത്, അശ്വനി ആയുർവേദിക് ക്ലിനിക്ക് മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ദയാൽ കുമാർ, സേവാഭാരതി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എ.അനീഷ്, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.രാജേഷ് എന്നിവർ സംസാരിക്കും. മാവേലിക്കര സേവാഭാരതി വൈസ് പ്രസിഡന്റ് എസ്.ശശികുമാർ.ഡി സ്വാഗതവും ട്രഷറർ പി.മധുസൂദനൻ പിള്ള നന്ദിയും പറയും.