tur

തുറവൂർ:ബാങ്ക് കെട്ടിടത്തിന്റെ പിന്നിൽ നിന്ന് 2 കഞ്ചാവ് ചെടികൾ കണ്ടെത്തി. വല്ലേത്തോട്ടിൽ പ്രവർത്തിക്കുന്ന കാനറ ബാങ്ക് എഴുപുന്ന സൗത്ത് ശാഖയുടെ കെട്ടിടത്തിന് പുറകിൽ സെപ്ടിക് ടാങ്കിനോട് ചേർന്നാണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 ന് പുരയിടത്തിൽ പുല്ല് ചെത്താൻ സ്ത്രീയാണ് കഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നത് ആദ്യം കണ്ടത്. സംശയം തോന്നിയ ഇവർ സമീപത്ത് താമസിക്കുന്ന കളമശേരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. വിനുവിനെ വിവരമറിയിച്ചു. അദ്ദേഹം അറിയിച്ചതിനെ തുടർന്ന് കോടം തുരുത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റും 15-ാം വാർഡ് അംഗവുമായ ബിനീഷ് ഇല്ലിക്കൽ സ്ഥലത്തെത്തി കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫീസുമായി ബന്ധപ്പെട്ടു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി 2 കഞ്ചാവ് ചെടികളും പറിച്ചു കൊണ്ടുപോയി. കഞ്ചാവ് ചെടികൾക്ക് 25 ഉം 11 ഉം സെന്റിമീറ്റർ വീതം നീളമുണ്ട്.