ആലപ്പുഴ: ഓൺലൈൻ ഉപഭോക്തൃ സേവനങ്ങളെക്കുറിച്ച് വൈദ്യുതി മേഖലയിലെ വയർമെൻ തൊഴിലാളികൾക്കായി ആലപ്പുഴ വൈദ്യുതി ഡിവിഷന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കും. തിങ്കൾ രാവിലെ പത്തിന് വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിലാണ് ശില്പശാല. വൈദ്യുതി ബോർഡിലെ സാങ്കേതിക വിദഗ്ദ്ധർ ക്ലാസിന് നേതൃത്വം നൽകും. വൈദ്യുതി കണക്ഷൻ അപേക്ഷ സമർപ്പിക്കൽ, നിലവിലെ വൈദ്യുതി കണക്ഷനിലെ കണക്ടഡ് ലോഡ് മാറ്റം, വൈദ്യുതി കണക്ഷനും മീറ്ററും മാറ്റിസ്ഥാപിക്കൽ, ടാരിഫ് മാറ്റം, ഫേസ് മാറ്റം മുതലായവയുടെ ഓൺലൈൻ അപേക്ഷകളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.