
ഹരിപ്പാട് : നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൻ്റെ 25ാം വാർഷികം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.അശോകപ്പണിക്കർ അധ്യക്ഷനായി. ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.കെ രാമകൃഷ്ണൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ എസ്. സലികുമാർ മുഖ്യപ്രഭാഷണം നടത്തി. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ. രാജിവ് എസ്. ആർ, പൂർവ്വ വിദ്യാർത്ഥി സുബിൻ.എസ്, അധ്യാപക പ്രതിനിധി കെ.എസ്.കാവേരി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.അമ്പിളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ് ഗേൾ അപർണ.എസ്. നായർ സ്വാഗതവും ഹെഡ് ബോയ് ആദിത്യൻ.ബി നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ കലാവിരുന്നും നടന്നു.