tur

തുറവൂർ :വൈദ്യുതി ചാർജ്ജ് കുത്തനെ വർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുത്തിയതോട് പഴയപാലത്തിനു സമീപത്ത് നിന്നുമാരംഭിച്ച പ്രതിഷേധമാർച്ച് കെ.എസ്.ഇ.ബി ഓഫീസിനുമുന്നിൽ സമാപിച്ചു. യൂ.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അസീസ് പായിക്കാട് അദ്ധ്യക്ഷനായി.കെ.ഉമേശൻ, കെ.രാജീവൻ, തുറവൂർ ദേവരാജൻ, ദിലീപ്കണ്ണാടൻ, സി.കെ.രാജേന്ദ്രൻ, എം.കമാൽ,പി.വി.ശിവദാസൻ, ഉഷ അഗസ്റ്റിൻ, തിരുമല വാസുദേവൻ, പി.മേഘനാദ്,പി.സലിം, പി.പി.അനിൽകുമാർ, വി.ജി.ജയകുമാർ, മോളി രാജേന്ദ്രൻ, മഹേഷ് വടക്കേത്തറ, ജോയി കൈതക്കാട് തുടങ്ങിയവർ സംസാരിച്ചു.