ഹരിപ്പാട്: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ്-ധ്വനി -പോത്തപ്പള്ളി കെ. കെ. കെ. വി. എം. എൽ. പി.എസിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് പി.പ്രദീപ്കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ.റഫീഖ്, വാർഡ് മെമ്പർ രാജേഷ് ബാബു, രാജേഷ് കുമാർ, ലക്ഷ്മി പണിക്കർ, മുരുകൻ പാളയത്തിൽ, വി.സാബു, രാജേഷ് കെ.ആർ, പ്രേംജി കൃഷ്ണ, വേണു സരിഗ, സുനിൽകുമാർ, ദിലീപ് കുമാർ, അനന്ത ലക്ഷ്മി, സുഷ മേരി സോളമൻ തുടങ്ങിയവർ സംസാരിച്ചു.