
അമ്പലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്നിക് കോളേജിൽ എൻ. എസ്. എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. എഞ്ചിനീയറിങ് കോളേജിൽ ആരംഭിച്ച ക്യാമ്പ് എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. പുനർജനി എന്ന പേരിലുള്ള ക്യാമ്പ് 26 ന് സമാപിക്കും. പ്രിൻസിപ്പൽ ഫാ. ജയിംസ് ദേവസ്യ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പി. ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കെ. ബിജുമോൻ, വോളണ്ടിയർ സെക്രട്ടറി ആദിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എസ് .സീത സ്വാഗതം പറഞ്ഞു.