മാന്നാർ: ഭാരതീയ സംസ്കാരത്തെയും ദർശനങ്ങളെയും പുതു തലമുറക്ക് പകർന്ന് കൊടുക്കുന്നതിനായി തൃക്കുരട്ടി മഹാദേവർ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമന്വയ ഗ്ലോബലിന്റെ 'ജ്ഞാനവർഷം സഭ' ഇന്ന് വൈകിട്ട് 5 ന് തൃക്കുരട്ടി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. കുഴിക്കാട്ടില്ലം അഗ്നിശ്ശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് ക്ലാസിന് നേതൃത്വം നൽകും.