ഹരിപ്പാട്: ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. ജയേഷ് പന്തളം യജ്ഞാചാര്യനായി നടത്തുന്ന സപ്താഹത്തിന് ഏവൂർ ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തി. ഉമ്മന്നൂർ ശ്രീലാൽ, ചക്കുളം വിഷ്ണു, കള്ളിക്കാട് രതീഷ് എന്നിവരാണ് യജ്ഞ പൗരാണികർ. യജ്ഞഹോതാവായി സതീഷ് നമ്പൂതിരി കാർമികത്വം വഹിക്കും. 25ന് വൈകിട്ട് 5ന് ഗുരുവായൂർ വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ് പ്രഭാഷണം നടത്തും. കഥകളി, തിരുവാതിര, ഭജൻ എന്നിവ സപ്താഹ ദിവസങ്ങളിൽ നടക്കും. 26ന് മലമേൽക്കോട് ആറാട്ട് കൊട്ടാരത്തിൽ നടക്കുന്ന അവഭൃത സ്നാനത്തോടെ യജ്ഞം സമാപിക്കും.