ചാരുംമൂട് : ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഭരണിക്കാവ് ഫെസ്റ്റ് ​ 2024 ന് നാളെ തുടക്കമാകും . 31ന് സമാപിക്കും. നാളെ പകൽ 2 ന് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നിന്നും സാംസ്‌കാരിക ഘോഷയാത്ര തുടങ്ങും. 4 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. യു പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി സ്വാഗതം പറയും. വൈകിട്ട് 6ന് നൃത്തസന്ധ്യ. 7.30 ന് 'പാട്ടും പടവെട്ടും'. 23 ന് പകൽ 2.30 ന് തിരുവാതിര മത്സരം. 6 ന് നൃത്താവതരണം. 7.30ന് കോമഡി ഷോ. 24 ന് പകൽ 3 ന് കവിയരങ്ങ്. 6 ന് നൃത്ത സന്ധ്യ. 7 ന് നാടകം. 25 ന് പകൽ 3 ന് പള്ളിക്കൽ സൂര്യകാന്തിയുടെ തിരുവാതിര. 5.30ന് വരദക്ഷിണ കലാമന്ദിറിന്റെ നൃത്തസന്ധ്യ. 7 ന് ചേർത്തല രാജേഷിന്റെ മ്യൂസിക് ലൈവ് ബാൻഡ്. 26ന് പകൽ 2 ന് 'നാട്ടുത്സവം' കലാപരിപാടികൾ. 6 ന്ഗോത്രകലകൾ. 7 ന് പന്തളം നിനവ് പാട്ടുകൂട്ടത്തിന്റെ ഫോക്ക് ഇൻസൈറ്റ് 'മുകരി'. 27 ന് പകൽ 2.30 ന് കൈകൊട്ടിക്കളി മത്സരം. 5.30ന് നൃത്തസന്ധ്യ. 7 ന് അതുൽ നറുകരയുടെ 'സോൾ ഓഫ് ഫോക്ക്' മ്യൂസിക്കൽ ബാൻഡ്. 28 ന് വൈകിട്ട് 5.30ന് നാട്യ സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ. 7 ന് ഗാനമേള. 29 ന് വിവിധ സ്‌കൂൾ കലോത്സവ വിജയികളുടെ കലാപരിപാടികൾ. 5 ന് ഗാനാഞ്ജലി. 5. 30ന് നൃത്തസന്ധ്യ. 7 ന് പാരമ്പര്യ വാദ്യോപകരണങ്ങളുടെ അവതരണം, 'അരകവ്യൂഹം'. 30 ന് വൈകിട്ട് 7ന് ചലച്ചിത്ര താരം ശാലുമേനാൻ നാഗവല്ലിയായി അരങ്ങിലെത്തുന്ന 'നാഗവല്ലി മനോഹരി'നൃത്തരൂപം. 31ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എം.എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവപ്രസാദ് അധ്യക്ഷനാകും. 7 ന് ഗാനമേള.