road-nirmmanam

മാന്നാർ: വർഷങ്ങളായി തകർന്ന് കിടക്കുന്ന, മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ മങ്ങാട്ട് - പാമ്പാല - ചേരിയിൽ മുക്ക് റോഡിന്റെ നിർമ്മാണം വാർഡ് മെമ്പർ വി.ആർ ശിവപ്രസാദിന്റെ ആവശ്യപ്രകാരം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ് 2024-25 ലെ പദ്ധതി യിൽ ഉൾപ്പെടുത്തി 700 മീറ്റർ നീളത്തിൽ റോഡ് പൊളിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൂടാതെ മക്കാട്ടു മുതൽ ഊട്ടുപറമ്പ് വരെയുള്ള റോഡ് സെക്കൻഡ് റീച്ചായി ഉടൻ തന്നെ ഏറ്റെടുക്കുമെന്നും ബി.കെ. പ്രസാദ് അറിയിച്ചു. 16-ാം വാർഡിലെ കൊറ്റാർകാവ് ചാങ്ങയിൽമുക്ക് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വി.ആർ ശിവപ്രസാദ് അറിയിച്ചു.