ആലപ്പുഴ: മുല്ലക്കൽ സീറോ ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മുല്ലക്കൽ ചിറപ്പ് ഉത്സവം പ്രമാണിച്ച് റോഡ് തിങ്ങിനിറഞ്ഞ് ജനങ്ങൾ നടന്ന് പോയിരുന്ന സമയത്താണ് അത്യാഹിതം ഉണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. വൈദ്യുതി ലൈനിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി.സബിൽ രാജ്,​ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.