hdfsh

മുഹമ്മ: കുവൈറ്റ് മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് നാസറിന്റെ നാലാമത് ചരമവാർഷികത്തോടനുബന്ധിച്ച് കായിപ്പുറം സി.എം.എസ് എൽ.പി സ്കൂളിൽ അനുസ്മരണ സമ്മേളനവും സഹായധന വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പി ഋഷികേശ്, ജെസ്സി തോമസ് , സെബാസ്റ്റ്യൻ ജോസഫ്, നസീമ, സ്കൂൾ ഹെഡ്മിസ്ട്രസ് മേബിൾ ജോൺ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ കോർഡിനേറ്റർ പി.എം.ഐസക് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്.സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. എസ്.വിജയകുമാർ ,കെ. എ. ജോൺസൺ, സെബാസ്റ്റൻ ജോസഫ് എന്നിവർ സംസാരിച്ചു.