vdbbb

മുഹമ്മ: മലയാളികൾ ഇന്ന് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്ന പഠന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്) മാരാരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാരിക്കുളം കമ്പിയകത്ത് ക്ഷേത്രത്തിന് സമീപം ഏത്തവാഴ കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പി. അവിനാശ് അധ്യക്ഷത വഹിച്ചു. ജി. കൃഷ്ണപ്രസാദ്, ആർ. ജയസിംഹൻ,പി. ജി. രാധാകൃഷ്ണൻ, വി.വി. വിജയൻ,അനിത തിലകൻ, പി.സി. മനോഹരൻ,ആർ. മനോഹരൻ, എൻ. സതീശൻ, പി. ശശി എന്നിവർ സംസാരിച്ചു .