ആലപ്പുഴ: നെഹ്റുട്രോഫിയുടെ സ്റ്റാർട്ടിംഗ് സംവിധാനത്തിന് വേണ്ടി തയാറാക്കിയതും പേറ്റന്റ് ഫയൽ ചെയ്തിരിക്കുന്നതുമായ സംവിധാനത്തിന്റെ വ്യാജ പകർപ്പ് ഉപയോഗിച്ച് ജലമേള നടത്തുകയും നീതി നിഷേധിക്കുകയും ചെയ്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ പുരസ്ക്കാരം തിരിച്ചു നൽകാനൊരുങ്ങി മുഹമ്മ സ്വദേശിയായ ശാസ്ത്രജ്ഞൻ ഋഷികേഷ്. ഇത് സംബന്ധിച്ച് കത്ത് മുഖ്യമന്ത്രിക്ക് അയച്ചു. 2015ലാണ് ശാസ്ത്രമികവുകൾക്ക് അംഗീകാരമായി രാഷ്ട്രപതിയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. തന്നിലൂടെ സംസ്ഥാനത്തിന് ലഭിച്ച പുരസ്ക്കാരം കേന്ദ്രത്തിന് തിരികെ നൽകുന്നതായി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഋഷികേഷ് പറയുന്നു.