മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 6240ാം നമ്പർ ശാഖാ യോഗത്തിന്റെയും മാവേലിക്കര സഹാറ കണ്ണാശുപത്രിയുടെയും സാന്ത്വനം ഹെൽത്ത് കെയർ ലാബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണ്ണയവും സൗജന്യ പ്രമേഹ, രക്ത സമ്മർദ്ദ, കൊളസ്ട്രോൾ പരിശോധനയും ഇന്ന് നടത്തും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം നിർവ്വഹിക്കും. ശാഖ പ്രസിഡന്റ് വി.കെ.പ്രസാദ് അദ്ധ്യക്ഷനാകും. ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്രാ, രാജൻ ഡ്രീംസ് , കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിയ്ക്കൽ, വാർഡ് മെമ്പർമാരായ ജയശ്രീ, സുധീർ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ജി.സുഗതൻ സ്വാഗതവും വൈസ് പ്രസിഡന്റ് സദാശിവൻ നന്ദിയും പറയും.