
ചേർത്തല: അക്ഷര ജ്വാല കലാസാഹിത്യവേദിയുടെ നാലാമത് വാർഷികാഘോഷം റിട്ട.ജഡ്ജ് കെ.വി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷർമ്മിള ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.കലാകായിക പ്രതിഭകൾക്കുള്ള പുരസ്‌കാരവിതരണം ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവനും വൈസ് ചെയർമാൻ ടി എസ് അജയകുമാർ ചേർന്ന് നിർവഹിച്ചു.സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ,വിജയൻ എരമല്ലൂർ,തുറവൂർ രാജേന്ദ്രൻ,ഗീത ഉണ്ണികൃഷ്ണൻ,സി.ആർ.ബാഹുലേയൻ,തുറവൂർ സുലോചന,ആലപ്പി ഋഷികേശ്,പൂച്ചാക്കൽ ഷാഹുൽ,എം.ഡി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ടി.എസ്.അജയകുമാർ,മീനാക്ഷി കുട്ടിയമ്മ,തുറവൂർ പ്രഭാകരൻ,ഉദയകുമാർ കടക്കരപ്പള്ളി,തുറവൂർ രാജേന്ദ്രൻ,രാജീവ് പറയകാട്,എസ്.എൽ പുരം ശാന്തകുമാരി,അതുൽ ഷാജി ,അവന്തിക എസ്. വിനു,ഡോ.അശ്വിൻ തിരുമേനി.എന്നിവർക്ക് അക്ഷരജല അവാർഡുകൾ സമ്മാനിച്ചു.