ഹരിപ്പാട് : തൃക്കുന്നപ്പുഴ പാലം 2025 ജൂൺമാസത്തോടെ ഗതാഗത്തിന് തുറന്ന് കൊടുക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ജലവിഭവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാലത്തിന്റെ നിർമ്മാണം വൈകുന്നതിനെ തുടർന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന യാത്രാപ്രതിസന്ധിയും ബുദ്ധിമുട്ടുകളും രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു. ദേശീയ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് പാലം പൊളിച്ചു പണിയുന്നത്. പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന കാര്യം മുൻപ് ജില്ലകാളക്ടറുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു.