ambala

അമ്പലപ്പുഴ : പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ ആത്മീയ പിതാവും ആകാശപ്പറവകളുടെ കൂട്ടുകാരനുമായ ഫാ.ജോർജ് കുറ്റിക്കലിന്റെ ഏഴാമത് ശ്രാദ്ധം ആചരിച്ചു. കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വി.കുർബാനയും കബറിടത്തിൽ പ്രാർത്ഥനയും നടത്തി.

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ വിമോചനത്തിന് രൂപീകൃതമായ ആകാശപ്പറവകളും അവരുടെ കൂട്ടുകാരും എഫ്.ബി.എ എന്ന ആത്മീയ മുന്നേത്തിന്റെയും ദിവ്യകാരുണ്യ ഉടമ്പടി സമൂഹത്തിന്റെയും സ്ഥാപക പിതാവാണ് ഫാ.ജോർജ് കുറ്റിക്കൽ. ബ്രദർ മാത്യു ആൽബിൻ മുഖ്യാതിഥിയായ ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി നൂറുകണക്കിന് പേർ പങ്കെടുത്തു.