photo

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പി.പി.സ്വാതന്ത്ര്യം അനുസ്മരണ സമ്മേളനത്തിൽ പ്രഥമ കർഷകമിത്ര ടി.എസ് വിശ്വൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ബിമൽ റോയ്,ജ്യോതിമോൾ,ബി.ബൈരഞ്ചിത്ത്,എം.ഡി. സുധാകരൻ,പി.തങ്കച്ചൻ,റോസ്മി ജോർജ്,ടി.എഫ്.സെബാസ്റ്റ്യൻ,പി.രാജീവ്, സുനിതാ സുനിൽ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ കേരളോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.