ആലപ്പുഴ: വിജ്ഞാന ആലപ്പുഴ പദ്ധതിയിലൂടെ തൊഴിൽ അന്വേഷകർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുന്നതിനും തൊഴിൽ ലഭ്യമാക്കുന്നതിനുമായി ഫെബ്രുവരി മാസത്തിൽ കേരള നോളജ് മിഷൻ, കെഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ 52 വാർഡുകളിലായി 6687 പേരാണ് നിലവിൽ രജിസ്റ്റർചെയ്തത്. ജോബ് സ്റ്റേഷനും റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള ട്രെയിനിംഗ് ക്യാമ്പും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർ പുന്നക്കൽ, കൗൺസിലർമാരായ ബി.നസീർ, മോനിഷ, ജ്യോതി പ്രകാശ്, പ്രജിത കണ്ണൻ, പി.റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ്, സെക്രട്ടറി എ.എം.മുംതാസ്, കില റിസോഴ്‌സ്‌പേഴ്‌സൺ മാരായ പി.ജയരാജ്, രാമചന്ദ്രൻ, കമ്മ്യൂണിറ്റി അംബാസിഡർമാരായ ബിന്ദു ഗൗരി, സജീന എന്നിവർ സംസാരിച്ചു.