
അമ്പലപ്പുഴ: പായൽകുളങ്ങരയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ക്കരിക്ക് നൽകാനുള്ള നിവേദനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് ബി.ജെ.പി പുറക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൈമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, ഏരിയ പ്രസിഡന്റ് അമ്പാടൻ മോഹൻ, ജനറൽ സെക്രട്ടറി സജി കൃഷ്ണൻ, സജിത്ത് സുധൻ, എ.രവീന്ദ്രൻ പിള്ള, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.