cjgj

കാവാലം: നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച പാലത്തിന്റെ ജനകീയ ഉദ്ഘാടനം ഇന്ന് നടക്കും. ഉദ്ഘാടനത്തിന് ആരെയും ക്ഷണിച്ചിട്ടില്ല. നാട്ടുകാർ തന്നെ മറുകരകടന്ന് നിർവഹിക്കും. കാവാലം ഗ്രാമപഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന ഇരുപത്തഞ്ചിൽ പാലം നാട്ടുകാർ ചേർന്നാണ് നവീകരിച്ചത്. ഒന്നര വർഷമായി തകർന്നു കിടന്ന പാലം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗങ്ങളെയും അധികാരികളെയും പലവട്ടം സമീപിച്ചെങ്കിലും

ഫലമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾ ധനശേഖരണം നടത്തി പാലം നവീകരിക്കുകയായിരുന്നു. ഇരുമ്പ് കേഡറിലെ വെൽഡിംഗ്, ഇരുവശങ്ങളിലെയും കല്ലുകെട്ട്, പ്ലാസ്റ്ററിംഗ് തുടങ്ങിയവയൊക്കെ ശ്രമദാനമായാണ് നടത്തിയത്. എങ്കിലും 52000 രൂപയോളം ചെലവ് വന്നതായി നാട്ടുകാർ പറയുന്നു.

പള്ളിയറക്കാവ് ക്ഷേത്രം, റേഷൻകട, സ്‌കൂളുകൾ, അങ്കണവാടികൾ, വ്യാപാരസ്ഥാപനങ്ങളിലേക്ക് നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്.