
അമ്പലപ്പുഴ : ഗവ.മോഡൽ വി.എച്ച്.എസ്.എസ് അമ്പലപ്പുഴയിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “ ജീവനം” 2024 ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീജ രതീഷ് പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീജ രതീഷ് അദ്ധ്യക്ഷയായി. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മേരി ഷീബ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.എൻ. അംബിക കുമാരി ,വോളണ്ടിയർ ലീഡർ മാസ്റ്റർ അഭിഷേക് എന്നിവർ സംസാരിച്ചു.