മാവേലിക്കര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ലാ സമ്മേളനം മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സജി തെക്കേതലയ്ക്കൽ അദ്ധ്യക്ഷനായി. യോഗത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ മുൻ വൈസ് ചാൻസിലർ ഡോ.എം.സി.ദിലീപ്കുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ലോകം എന്ന വിഷയത്തിൽ ഗാന്ധിയൻ പ്രഭാഷകൻ രാജാറാം ക്ലാസ് എടുത്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, കെ.പി.സി.സി അംഗം അഡ്വ.യു.മുഹമ്മദ്, എൻ.കുമാരദാസ്, കെ.ലെജുകുമാർ, കെ.എസ് ബീന, റെജി ഉമ്മൻ, ദിലീപ് പടനിലം, അനിത സജി, ഇല്ലത്ത് ശ്രീകുമാർ, രജനി വർഗീസ്, എ.സലീം, അബ്ദുൽ ബഷീർ, കല്പന ദേത്ത്, രാധമണി ശശീന്ദ്രൻ, ശ്രീലേഖ മനു എന്നിവർ സംസാരിച്ചു.