
മുഹമ്മ: മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന അങ്കണവാടിയിലെ കുട്ടികൾ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് മുഹമ്മ പൊലീസ് സ്റ്റേഷനിൽ. മുഹമ്മ പൊലീസ് സ്റ്റേഷനു സമീപത്ത് സ്ഥിതി ചെയ്യുന്ന 132-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് മുഹമ്മ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ക്രിസ്മസ് ആഘോഷം നടത്തിയത് . ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികളെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് കുട്ടികൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചു. മുഹമ്മ പൊലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായി. അങ്കണവാടി അദ്ധ്യാപിക ലളിതകുമാരി ,ഹെൽപ്പർ ഉഷാറാണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ സ്റ്റേഷനിൽ സന്ദർശനം നടത്തിയത്.കുട്ടികളുടെ രക്ഷിതാക്കളും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ രജിത, മുഹമ്മ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ സത്താർ.സി.എച്ച് എന്നിവർ നേതൃത്വം നൽകി.