sdsd

മുഹമ്മ: പാതിരാമണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചാരമംഗലം സംസ്കൃത ഹൈസ്ക്കൂളിൽ ചിത്രരചനാ മത്സരം നടത്തി. എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഓരോ വിഭാഗത്തിനും ഓരോ വിഷയങ്ങളാണ് നൽകിയത്. മുഹമ്മ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത് . കാർട്ടുണിസ്റ്റ് ബേബി മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.വിഷ്ണു , കെ.എസ്. സേതുനാഥ്, രഞ്ചിത്ത്, ചാരമംഗലം സംസ്കൃത ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ജെ.ഷീല, സോണി എന്നിവർ സംസാരിച്ചു.