1

കുട്ടനാട്: ജെ.എസ്.എസ് കുട്ടനാട് നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.സി.സതീശൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.വി.താമരാക്ഷൻ ,കെ. പി. സുരേഷ്, പി. രാജു, വിജയപ്പൻ ഗുരുകുലം, ബീന സുരേഷ് തുങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം. സി സതീശൻ (പ്രസിഡന്റ്),​ ജോണി പുതിയിടം(ജനറൽ സെക്രട്ടറി),​ കെ.കെ.ശിവദാസ്, രാജു കട്ടത്തറ (വൈസ് പ്രസിഡന്റുമാർ),​ ജി.ആശ,ടി.എൻ.ശശിധരൻ ഈര ( ജോ.സെക്രട്ടറിമാർ)​.