അമ്പലപ്പുഴ: സൗദിയിൽ ഷോക്കേറ്റ് മരിച്ച തോട്ടപ്പള്ളി സ്വദേശി സുമേഷ് സുകുമാരന്റെ വീട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റെ ശോഭാ സുരേന്ദ്രൻ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് വാഷിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സുമേഷ് മരിച്ചത്. തോട്ടപ്പള്ളി ദേവസ്വം പറമ്പ് വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും, സുമേഷ് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ശ്രമിക്കാമെന്നും ശോഭാ സുരേന്ദൻ വീട്ടുകാർക്ക് ഉറപ്പു നൽകി.അരുൺ, രജിത്രമേശൻ, ആരോമൽ, കുഞ്ഞുമോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.