
കുട്ടനാട്: പാർലമെന്റിൽ ഡോ.അംബേദ്കർക്കെതിരെ കേന്ദ്ര അഭ്യന്തരമന്ത്രി അമിതഷാ നടത്തിയ പരാമാർശത്തിൽ പ്രതിഷേധിച്ച് സി.പി.ഐ കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ നടന്ന പ്രതിഷേധ യോഗം സെക്രട്ടറി ആർ. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.ആനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.ജയപ്രകാശ്, മണ്ഡലം കമ്മിറ്റി അംഗം എ.എസ്. അജിത്ത് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗം പി.ജി.സലിംകുമാർ സ്വാഗതവും സൈനോ മുക്കോടി നന്ദിയും പറഞ്ഞു.