ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് ചത്തിയറ ഗവ. എൽ.പി.എസിൽ തുടക്കമായി. സ്കൂൾ മാനേജർ പി.രാജേശ്വരി പതാക ഉയർത്തി. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ വിളംബരജാഥ ഫ്ളാഗ് ഒഫ് ചെയ്തു. തുടർന്നു നടന്ന ചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ് ജില്ലാ കൺവീനർ എൻ.എസ്.എസ് സന്ദേശം നൽകി. ചത്തിയറ ഗവ.എൽ.പി.എസ് എസ്.എം.സി ചെയർമാൻ അബ്ദുൽ റഫീക് , പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ,എൻ.ഗോപിനാഥൻ പിള്ള എം.ജയിംസ്, എച്ച്.എം. സഫീന ബീവി, മുൻ പ്രിൻസിപ്പൽ ജിജി എച്ച്. നായർ, എച്ച്. റിഷാദ് തുടങ്ങിയവർ സംസാരിച്ചു.