ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്. എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് കണ്ണനാകുഴി ഗവ.എൽ.പി.എസിൽ തുടങ്ങി. മാനേജ്മെന്റ് പ്രതിനിധി കെ.എൻ.അനിൽകുമാർ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുരേഷ് കോട്ടവിള, ടി.മൻമഥൻ, തൻസീർ കണ്ണനാകുഴി, പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ, പ്രഥമാദ്ധ്യാപിക എ.കെ. ബബിത, ഗവ.എൽ.പി.എസ് പ്രഥമാദ്ധ്യാപകൻ കെ.ജയദേവൻ, എസ്.എം.സി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ,എസ്. അമ്പിളി, ആർ.ശിവ പ്രകാശ്, എസ്.ഷഹന എന്നിവർ പങ്കെടുത്തു.