photo

ചേർത്തല:അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌ക്കൂൾ നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് ഉയിർമ 2024 പി.പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ മുഖ്യ പ്രഭാഷണം നടത്തി. ഫാ.അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ,പി.എ.ജാക്സൺ,സി.ആർ.ലൂസി എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ കെ.ജെ.നിക്സൺ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ അനിമോൾ രവി നന്ദിയും പറഞ്ഞു.